A clash has been reported in Kannur between CPM and BJP. Police is investigating the issue.
കണ്ണൂര്‍ നെടുംപൊയില്‍ കുറ്റിയാട്ട് സിപിഎം-ബിജെപി സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നാല് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ തലശ്ശേരിയിലും പേരാവൂരിലുമായി ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്.